
മധുര: തിരുപ്പരങ്കുൻഗ്രത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്.) 163-ാം വകുപ്പ് പ്രകാരം ഏർപ്പെടുത്തിയ നിരോധനാജ്ഞ ചോദ്യംചെയ്തുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. മധുര ജില്ലാ കളക്ടറും സിറ്റി പൊലീസ് കമ്മീഷണറും ഉച്ചയ്ക്ക് 12.30ന് നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദേശിച്ചു.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം തിരുപ്പരങ്കുട്രത്തെ ‘ദീപത്തൂൺ’ എന്ന കൽത്തൂണിൽ കാർത്തിക ദീപം തെളിയിക്കേണ്ട ദിവസമാണ് ഇന്ന്. ഈ സാഹചര്യത്തിൽ പ്രദേശത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞയ്ക്കെതിരായ ഹർജികൾ കോടതി പരിഗണിക്കുന്നത് പ്രാധാന്യമർഹിക്കുന്നു.
നിരോധനാജ്ഞ ചോദ്യംചെയ്ത് സമർപ്പിച്ച ഒരുകൂട്ടം ഹർജികളിലാണ് കോടതി ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള ഹാജർ ആവശ്യപ്പെട്ടിരിക്കുന്നത്
നവംബർ 24ന് രാവിലെ 11.57 വരെ നൽകിയ അപ്ഡേറ്റിനെ അടിസ്ഥാനമാക്കിയുള്ള വാർത്ത.
Photo Courtesy - Google










